Categories: Gossips

ജയറാമിനോടും ദിലീപിനോടും ഗണേഷ് കുമാറിന് അസൂയ; കാരണം ഇതാണ്

ജയറാമിനോടും ദിലീപിനോടുമൊക്കെ തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് നടന്‍ ഗണേഷ് കുമാര്‍. അതിന്റെ കാരണവും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. തനിക്ക് ശേഷം സിനിമയിലെത്തിയ ജയറാമും ദിലീപും വലിയ ആളുകളായപ്പോള്‍ അസൂയ തോന്നിയെന്നാണ് ഗണേഷ് പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നെന്നാണ് ഗണേഷ് പറയുന്നത്. ‘എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ എനിക്ക് അതുപോലെയാവാന്‍ കഴിഞ്ഞില്ലല്ലോ എന്ന് കരുതിയിട്ടുണ്ട്, ഗണേഷ് പറഞ്ഞു.

Ganesh Kumar

‘മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇവരെപോലെ സമ്പാദിച്ച് ബി.എം.ഡബ്ല്യൂ വണ്ടിയെടുക്കുക എന്നൊക്കെയായിരുന്നു എന്റെ ചിന്ത. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് വിധിക്കപ്പെട്ടത് ഇതൊക്കെയാണെന്ന്. സഹവേഷങ്ങളൊക്കെ ചെയ്ത്, ഒരു സ്വഭാവ നടനായി നില്‍ക്കാം എന്ന് കരുതി. അതുകൊണ്ട് തൃപ്തിപ്പെടാമെന്ന് വിചാരിച്ചു,’ കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.

സിനിമയില്‍ സജീവമായിരിക്കെയാണ് ഗണേഷ് രാഷ്ട്രീയത്തിലേക്കു കടന്നത്. ഇപ്പോള്‍ പത്തനാപുരം എംഎല്‍എയാണ് ഗണേഷ് കുമാര്‍. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴും സിനിമയില്‍ ലഭിക്കുന്ന അവസരങ്ങള്‍ ഗണേഷ് പ്രയോജനപ്പെടുത്തുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

12 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

12 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

12 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago