Categories: Gossips

ഡേര്‍ട്ടി പിക്ചറില്‍ സില്‍ക് സ്മിതയുടെ ജീവിതം അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് കങ്കണയെ; പിന്നീട് വിദ്യ ബാലനിലേക്ക്

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായിരുന്നു സില്‍ക് സ്മിത. മാദക വേഷങ്ങള്‍ക്കൊപ്പം കരുത്തുറ്റ കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ താരമാണ് സില്‍ക്. താരത്തിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ജന്മവാര്‍ഷിക ദിനത്തിലാണ് സില്‍ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമ റിലീസ് ചെയ്യുന്നത്. വിദ്യ ബാലനാണ് സില്‍ക് സ്മിതയുടെ വേഷം അവതരിപ്പിച്ചത്.

സില്‍ക് സ്മിതയായി തകര്‍ത്ത് അഭിനയിച്ചപ്പോള്‍ ഏറെ പുരസ്‌കാരങ്ങളും വിദ്യ ബാലനെ തേടിയെത്തി. എന്നാല്‍, മറ്റൊരു പ്രമുഖ നടിയെയാണ് ഡേര്‍ട്ടി പിക്ചറില്‍ വിദ്യ ബാലന് പകരം ആദ്യം ആലോചിച്ചിരുന്നത്. സിനിമാ തിരക്കുകള്‍ കാരണം ആ നടി ഇതില്‍ നിന്നു പിന്മാറുകയായിരുന്നു.

Vidya Balan in Dirty Picture

ഡേര്‍ട്ടി പിക്ചറില്‍ സില്‍ക് സ്മിതയുടെ ജീവിതം അഭിനയിക്കാന്‍ സംവിധായകന്‍ ആദ്യം തീരുമാനിച്ചത് കങ്കണ റണാവത്തിനെയാണ്. സിനിമയുടെ കഥ കേട്ട ശേഷം കങ്കണ ‘നോ’ പറയുകയായിരുന്നു. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനുള്ള മടി കാരണമാണ് കങ്കണ ഡേര്‍ട്ടി പിക്ചറില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡേര്‍ട്ടി പിക്ചര്‍ വേണ്ടന്നുവച്ച ശേഷം ‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിച്ചത്.

സില്‍ക് സ്മിത എന്ന നടിയുടെ അഭിനയ ജീവിതവും വ്യക്തിജീവിതവും കൃത്യമായി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ സംവിധായകന്‍ മിലാന്‍ ലുത്രിയയ്ക്ക് സാധിച്ചു. സില്‍ക് സ്മിതയായി വിദ്യ ബാലന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

15 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

15 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

15 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

15 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago