Categories: latest news

അന്ന് ദുല്‍ഖറിന്റെ കുറുപ്പിനെ ട്രോളി, ഇന്ന് നന്ദി; പ്രിയദര്‍ശന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് നന്ദി പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിച്ചത് കുറുപ്പ് ആണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കുറുപ്പിനോട് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം നാളെ തിയറ്ററുകളിലെത്തും. ഇതിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുറുപ്പിനും ദുല്‍ഖര്‍ സല്‍മാനും പ്രിയദര്‍ശന്‍ നന്ദി പറഞ്ഞത്.

കോവിഡ് പ്രതിസന്ധി ആയതിനാല്‍ ആളുകള്‍ തിയറ്ററുകളിലേക്ക് എത്തുമോ എന്ന ഭയമുണ്ടായിരുന്നു. ആ ഭയം മാറ്റിയത് കുറുപ്പ് ആണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ആളുകളെ വീണ്ടും തിയറ്ററുകളില്‍ എത്തിച്ചതാണ് കുറുപ്പിന്റെ വിജയം. കുറുപ്പിനോട് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ത്തു.

Kurup – Dulquer Salmaan

മരക്കാര്‍ ഓ.ടി.ടി. റിലീസ് ആയിരിക്കുമെന്ന് തീരുമാനിച്ച സമയത്ത് കുറുപ്പുമായി ബന്ധപ്പെടുത്തി പ്രിയദര്‍ശന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രിയദര്‍ശന്‍ കുറുപ്പിന് നന്ദി പറയുമ്പോള്‍ മുന്‍പ് പ്രിയന്‍ തന്നെ നടത്തിയ പരാമര്‍ശം കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. ‘ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചുവാങ്ങി കൊണ്ടുവന്ന് തിയറ്ററുകാരെ സഹായിച്ചു എന്നൊക്കെ. അതൊന്നും ശരിയല്ല,’ പ്രിയദര്‍ശന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പിന്നീട് താന്‍ ദുല്‍ഖറിനെയോ കുറുപ്പിനെയോ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്ന് പ്രിയദര്‍ശന്‍ വിശദീകരിച്ചിരുന്നു.

അതേസമയം, കുറുപ്പിന്റെ ഗംഭീര വിജയമാണ് മരക്കാര്‍ തിയറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ പ്രേരിപ്പിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ ആളുകള്‍ തിയറ്ററിലെത്തുമോ എന്ന ഭയം മരക്കാറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് ലുക്കുമായി എസ്തര്‍ അനില്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

പെറ്റിനൊപ്പം ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

19 hours ago