Mohanlal
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ആദ്യ ഷോ തന്നെ കാണാന്‍ മോഹന്‍ലാല്‍ കുടുംബസമേതം എത്തും. ഫാന്‍സ് ഷോയ്ക്കാണ് താരം എത്തുക. എറണാകുളത്തോ തൃശൂരോ ആയിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഫാന്‍സ് ഷോയ്ക്ക് മോഹന്‍ലാല്‍ എത്തുമെന്ന് അറിഞ്ഞ് തൃശൂരിലേയും എറണാകുളത്തേയും പ്രമുഖ തിയറ്ററുകള്‍ക്ക് മുന്നില്‍ ആരാധകര്‍ കാത്തിരിപ്പ് ആരംഭിച്ചിട്ടുണ്ട്. താന്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണുമെന്നും എന്നാല്‍ ഏത് തിയറ്ററില്‍ ആയിരിക്കുമെന്നത് സര്‍പ്രൈസ് ആണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ ഡിസംബര്‍ രണ്ടിന് 12 മണിക്കാണ് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുക. സിനിമയെ വരവേല്‍ക്കാല്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഫാസില്‍, മുകേഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
Marakkar
റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമയായിരിക്കുകയാണ് മരക്കാര്‍. റിലീസിന് മുന്‍പ് തന്നെ സിനിമ 100 കോടി ഉറപ്പിച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. 4100 സ്‌ക്രീനുകളിലായി 16000 ഷോ ദിനംപ്രതി ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…