Mohanlal and Priyadarshan
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ആക്ഷന്‍ സിനിമ മാത്രമല്ലെന്ന് നടന്‍ മോഹന്‍ലാല്‍. മരക്കാറില്‍ ഇമോഷണല്‍ രംഗങ്ങള്‍ ഉണ്ടെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. പ്രണയം, ചതി, പ്രതികാരം തുടങ്ങി വൈകാരികമായ കുറേ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മലബാര്‍ ഭാഷ തന്നെയാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പ്രിയദര്‍ശനും വെളിപ്പെടുത്തി. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മലബാര്‍ ഭാഷയെ കുറച്ചുകൂടെ സോഫ്റ്റ് ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
Marakkar
ചരിത്രം മാത്രമല്ല ഫിക്ഷന്‍ കൂടിയാണ് മരക്കാറിലുള്ളതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. രണ്ട് തരം ചരിത്രം കേള്‍ക്കാനുണ്ട്. അതുകൊണ്ട് രണ്ടും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിക്ഷന്‍ കൂടി ഉള്ളതാണ് മരക്കാര്‍ എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ നാളെയാണ് തിയറ്ററുകളിലെത്തുക. സിനിമയെ വരവേല്‍ക്കാല്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. പുലര്‍ച്ചെ 12 മുതല്‍ തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനമുണ്ട്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഫാസില്‍, മുകേഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…