Categories: latest news

മോഹന്‍ലാലിന്റെ കുടുംബത്തിലെ വേറെ ചിലര്‍ക്കും തോളിന് ചരിവുണ്ട്; അത് മാനുഫാക്ചറിങ് ഡിഫക്ട് ആണെന്ന് ലാലേട്ടന്‍

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍. സിനിമയിലെത്തിയ കാലം മുതല്‍ മലയാളികള്‍ മോഹന്‍ലാലിനെ കാണുന്നത് ഇടത് തോള്‍ അല്‍പ്പം ചരിഞ്ഞ നിലയിലാണ്. ഇതേ കുറിച്ച് മോഹന്‍ലാല്‍ അധികമൊന്നും തുറന്നുപറഞ്ഞിട്ടില്ല. ഇപ്പോള്‍ ഇതാ തന്റെ തോളിന്റെ ചരിവിനെ കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തുകയാണ്.

തന്റെ തോളിന്റെ ചരിവ് പാരമ്പര്യമായി ലഭിച്ചതാണെന്നും മാനുഫാക്ചറിങ് ഡിഫക്ട് ആണെന്നും മോഹന്‍ലാല്‍ പറയുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് രസകരമായ മറുപടി നല്‍കിയത്. ‘എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട്. സത്യത്തില്‍ അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്’ മോഹന്‍ലാല്‍ പറഞ്ഞു. താന്‍ കാണുമ്പോഴേ മോഹന്‍ലാലിന് ചെരിവുണ്ടായിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

Mohanlal

ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ നാളെയാണ് തിയറ്ററുകളിലെത്തുക. സിനിമയെ വരവേല്‍ക്കാല്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. പുലര്‍ച്ചെ 12 മുതല്‍ തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനമുണ്ട്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഫാസില്‍, മുകേഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

4 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

4 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago