Mammootty and Mohanlal
മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ പ്രഖ്യാപനമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റേത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലാണ് മരക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ആ സമയത്ത് തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ – 4 ചെയ്യുമെന്ന് സന്തോഷ് ശിവന്‍ പ്രഖ്യാപിച്ചത്.
മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചതോടെ മോഹന്‍ലാലും പ്രിയദര്‍ശനും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ഗ്യാപ്പ് ഇടുകയായിരുന്നു. സന്തോഷ് ശിവന്‍ കുഞ്ഞാലി മരക്കാര്‍ ചിത്രം ചെയ്യുകയാണെങ്കില്‍ അത് നടക്കട്ടെ എന്നായിരുന്നു പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും തീരുമാനം. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് മമ്മൂട്ടി ചിത്രം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഈ സിനിമ ഉപേക്ഷിച്ചു.
Marakkar
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങാന്‍ ഗ്യാപ്പ് ഇട്ടത് മറ്റ് ചിലര്‍ മരക്കാര്‍ ചെയ്യുന്നതായി കേട്ടതുകൊണ്ടാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒരേ കഥ തന്നെ രണ്ട് സിനിമ ആകുന്നത് ആവശ്യമില്ലല്ലോ എന്ന് കരുതി. പിന്നീട് അവര്‍ ചെയ്യുന്നില്ലെന്ന് ഉറപ്പായപ്പോള്‍ ആണ് താനും പ്രിയനും മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായി മുന്നോട്ടു പോയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ നാളെയാണ് തിയറ്ററുകളിലെത്തുക. സിനിമയെ വരവേല്‍ക്കാല്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. പുലര്‍ച്ചെ 12 മുതല്‍ തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനമുണ്ട്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഫാസില്‍, മുകേഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…