Categories: Gossips

കാവ്യ മാധവനുമായി ബന്ധപ്പെടുത്തി ഗോസിപ്പ്; ദിലീപിന് മുന്നറിയിപ്പ് നല്‍കി മഞ്ജു

മഞ്ജു വാര്യരുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. കാവ്യയുടേയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഏറെ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞ ബന്ധമായിരുന്നു ഇവരുടേത്.

മഞ്ജുവുമായുള്ള കുടുംബജീവിതം മുന്നോട്ടു പോകുന്നതിനിടെ തന്നെ ദിലീപ്-കാവ്യ ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പഴയൊരു അഭിമുഖത്തില്‍ ദിലീപ് ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കാവ്യ തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയമായിരുന്നു അത്. കാവ്യ വിവാഹമോചനം നേടാന്‍ കാരണം ദിലീപ് ആണെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപിന്റെ പ്രതികരണം ഇങ്ങനെ:

Dileep and Kavya

‘എന്റെ പേരുമായി ചേര്‍ത്തുവച്ചാണല്ലോ കാവ്യ ക്രൂശിക്കപ്പെടുന്നത് എന്ന സങ്കടം എനിക്ക് തോന്നി. ഞങ്ങള്‍ പത്ത് പതിനെട്ട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കുറേ വര്‍ഷക്കാലമായി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നു. വളരെ അടുത്ത സുഹൃത്ത് മാത്രമാണ് കാവ്യ. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാള്‍. സുഹൃത്തിന് ഒരു പ്രശ്‌നം വരുമ്പോള്‍ എന്റെ ഇമേജ് നോക്കി മാറിനില്‍ക്കുന്ന ആളല്ല ഞാന്‍. കാരണം, സുഹൃത്തുക്കളുടെ കാര്യത്തില്‍ ഞാന്‍ സമ്പന്നനാണ്. അവര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ ആര് എന്ത് പറയുന്നു എന്നൊന്നും നോക്കാതെ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും,’ ദിലീപ് പറഞ്ഞു.

കാവ്യയുമായുള്ള ഗോസിപ്പുകള്‍ മഞ്ജു എങ്ങനെ എടുക്കുന്നു എന്ന ചോദ്യത്തിനോട് ദിലീപിന്റെ പ്രതികരണം ഇങ്ങനെ: ‘ഇതിനെയൊന്നും സിനിമാ കഥയായി മാത്രം എടുക്കാന്‍ മഞ്ജുവിനും പറ്റില്ലല്ലോ..മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ…വേറെ ആള്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം. മഞ്ജു തന്നെ പറയും, ‘ദേ..ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട്’ എന്ന്. അപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറയും ‘പറഞ്ഞോട്ടടീ..അതിലൊന്നും കാര്യമില്ല. നമ്മളെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട്..ആളുകള്‍ അതും ഇതുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും,’

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

13 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago