Mohanlal
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. മോഹന്‍ലാലിന്റെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
ഇത്തവണ ആരാധകര്‍ക്കൊപ്പം തന്റെ സിനിമ കാണാന്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിലീസ് ദിവസം ഏതെങ്കിലും പ്രമുഖ സെന്ററില്‍ കുടുംബസമേതം എത്താനാണ് മോഹന്‍ലാല്‍ ആഗ്രഹിക്കുന്നത്. മരക്കാറിന്റെ അണിയറപ്രവര്‍ത്തകരും മോഹന്‍ലാലിനൊപ്പം ഉണ്ടാകുമെന്ന് വാര്‍ത്തകളുണ്ട്. കൊച്ചിയിലോ തിരുവനന്തപുരത്തോ ആയിരിക്കും ലാലേട്ടന്‍ മരക്കാര്‍ കാണുക.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരിക്കുന്ന മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, ഫാസില്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…