Categories: Reviews

തിയറ്ററുകളില്‍ കുടുംബസമേതം കാണാം ജാന്‍.എ.മന്‍.; റിവ്യു

കുടുംബ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ജാന്‍.എ.മന്‍. തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ് സിനിമ. മുഴുനീള കോമഡി ചിത്രമായ ജാന്‍.എ.മന്‍. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. രണ്ട് മണിക്കൂര്‍ നേരം പൊട്ടിച്ചിരിക്കാനുള്ള എല്ലാ വകയും ഈ സിനിമയിലുണ്ട്. കുടുംബത്തോടൊപ്പം രസിച്ച് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാന്‍.എ.മന്‍. പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

വിദേശത്തെ ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തുകൊണ്ട് നാട്ടിലേക്ക് വരുന്ന ജോയ് മോനിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നാട്ടിലെത്തിയ ശേഷമുള്ള ജോയ് മോന്റെ ജന്മദിനാഘോഷവും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജനനവും മരണവും മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളും സിനിമ പ്രതിപാദിക്കുന്നു. വൈകാരികമായ രംഗങ്ങള്‍ ഇടയ്‌ക്കെ ഉണ്ടാകുമെങ്കിലും പ്രേക്ഷകനെ ഇമോഷണല്‍ ലൂപ്പിലേക്ക് തള്ളി വിടാതെ വീണ്ടും കോമഡി ട്രാക്കിലേക്ക് കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

ചിദംബരമാണ് സിനിമയുടെ സംവിധായകന്‍. ബേസില്‍ ജോസഫ്, അഭിറാം പൊതുവാള്‍, അര്‍ജുന്‍ അശോകന്‍, ഗണപതി, ലാല്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് ജാന്‍.എ.മന്നില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിന്റെ പ്രകടനമാണ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അനില മൂര്‍ത്തി

Recent Posts

ഉര്‍വശിയെ കടത്തിവെട്ടാന്‍ മലയാള സിനിമയില്‍ ആരുമില്ല: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

6 hours ago

Exclusive: എമ്പുരാന്‍ ‘വെട്ടില്‍’ മുരളി ഗോപിക്ക് കടുത്ത അതൃപ്തി; സക്‌സസ് പോസ്റ്ററുകളും പങ്കുവയ്ക്കുന്നില്ല !

എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…

9 hours ago

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago

മുകുന്ദനുണ്ണിയിലെ നെഗറ്റീവ്‌ കഥാപാത്രം; തന്‍വി പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…

19 hours ago

സുജിത്തുമായി ഇപ്പോഴും നല്ല സൗഹൃദം, പിന്നെന്തിന് പിരിഞ്ഞു; മഞ്ജു പിള്ള പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

19 hours ago

പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് അനസ്തേഷ്യ കുത്തിവെച്ചു: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

19 hours ago