Katrina Kaif and Vicky Kaushal
കത്രീന കൈഫ് – വിക്കി കൗശല്‍ താരവിവാഹത്തിന് ബോളിവുഡ് സിനിമാലോകം ഒരുങ്ങികഴിഞ്ഞു. ഡിസംബര്‍ രണ്ടാം വാരത്തിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷങ്ങള്‍ നടക്കുക. രാജസ്ഥാനിലെ ആഡംബര ഹോട്ടലിലാണ് വിവാഹ ആഘോഷ പരിപാടികള്‍. സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖര്‍ പങ്കെടുക്കും.
വിവാഹത്തിനു മുന്നോടിയായി കത്രീനയുടെ മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ വിക്കി കൗശല്‍ എത്തി. കത്രീനയുടെ മാതാപിതാക്കളെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് വിക്കി കൗശല്‍ എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹത്തിനു ആരെയൊക്കെ ക്ഷണിക്കണം, ഏതെല്ലാം ഒരുക്കങ്ങള്‍ നടത്തണം എന്നെല്ലാം കത്രീനയുടെ വീട്ടിലെത്തി വിക്കി കൗശല്‍ കൂടിയാലോചന നടത്തി.
രാജസ്ഥാനിലെ ഹോട്ടലില്‍ നടക്കുന്ന വിവാഹ ആഘോഷ പരിപാടികള്‍ക്ക് മുന്‍പ് ഇരുവരും മുംബൈയില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയായിരിക്കും നിയമപരമായി ഇരുവരും വിവാഹം കഴിക്കുക.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…