Categories: latest news

സേതുരാമയ്യരെ സഹായിക്കാന്‍ ഇത്തവണയും ചാക്കോ; മുകേഷ് അഞ്ചാം ഭാഗത്തില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി സംവിധായകന്‍

സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തും മുകേഷ് അഭിനയിക്കും. സേതുരാമയ്യര്‍ സിബിഐ സഹായിക്കാന്‍ ചാക്കോ എന്ന ഉദ്യോഗസ്ഥന്റെ പേരില്‍ തന്നെയാണ് ഇത്തവണയും മുകേഷ് എത്തുക. സംവിധായകന്‍ കെ.മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുകേഷ് അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുന്നില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചാക്കോയ്‌ക്കൊപ്പം പുതിയൊരു ടീം തന്നെ ഇത്തവണ സേതുരാമയ്യരെ സഹായിക്കാന്‍ ഉണ്ടാകുമെന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെ.മധു പറഞ്ഞത്.

‘ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നത് അതിലേറെ സന്തോഷം തരുന്നു. ചാക്കോയ്‌ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യര്‍ക്കൊപ്പം. രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവര്‍ക്കൊപ്പം അനൂപ് മേനോനും പ്രധാനഅഭിനേതാക്കളാകുന്നു,’ മധു പറഞ്ഞു.

സിബിഐയുടെ ആദ്യഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതല്‍ മമ്മൂട്ടിക്കൊപ്പം മുകേഷ് ഉണ്ട്. പിന്നീട് ഇറങ്ങിയ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷമാണ് മുകേഷിന് ഉണ്ടായിരുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് മുകേഷ് സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാത്തത് എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. ആദ്യ നാല് ഭാഗങ്ങളിലും ശ്രദ്ധേയമായ വേഷം അഭിനയിച്ച ജഗതി ശ്രീകുമാര്‍ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കില്ല.

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

21 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

21 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

21 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

2 days ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

2 days ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

2 days ago