കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിന്റെ തിരക്കിലാണ് പാപ്പരാസികള്‍. വിവാഹ ആഘോഷങ്ങള്‍ക്ക് ബോളിവുഡ് സിനിമാലോകം ഒന്നടങ്കം എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരു ഷോപ്പില്‍ നിന്ന് കത്രീന കൈഫിന്റെ അമ്മ ഇറങ്ങിവന്ന് വാഹനത്തില്‍ കയറുന്നതാണ് ഈ വീഡിയോ. കാറില്‍ കയറുന്നതിനിടെ കത്രീനയുടെ അമ്മ സൂസന്നെ ടര്‍ക്വാട്ടെയുടെ മൊബൈല്‍ ഫോണ്‍ നിലത്തുവീണു. ഇതറിയാതെ സൂസന്നെ കാറിന്റെ ഡോര്‍ അടയ്ക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. കത്രീനയുടെ വിവാഹത്തിനു ആരെയൊക്കെ ക്ഷണിക്കണമെന്നതിന്റെ കണക്ക് ഈ മൊബൈല്‍ ഫോണില്‍ ഉണ്ടാകുമെന്നാണ് പലരുടെയും കമന്റ്. ‘ഞാനാണേല്‍ ആ ഫോണ്‍ എടുത്ത് ഓടും’ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു.
ഡിസംബര്‍ രണ്ടാം വാരത്തിലാണ് കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം. രാജസ്ഥാനിലെ ആഡംബര ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…