Categories: latest news

വണ്ടിയില്‍ കയറുന്നതിനിടെ കത്രീന കൈഫിന്റെ അമ്മയുടെ ഫോണ്‍ നിലത്തുവീണു; വീഡിയോ കണ്ട് രസകരമായ കമന്റുകളുമായി നെറ്റിസണ്‍സ്

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിന്റെ തിരക്കിലാണ് പാപ്പരാസികള്‍. വിവാഹ ആഘോഷങ്ങള്‍ക്ക് ബോളിവുഡ് സിനിമാലോകം ഒന്നടങ്കം എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു ഷോപ്പില്‍ നിന്ന് കത്രീന കൈഫിന്റെ അമ്മ ഇറങ്ങിവന്ന് വാഹനത്തില്‍ കയറുന്നതാണ് ഈ വീഡിയോ. കാറില്‍ കയറുന്നതിനിടെ കത്രീനയുടെ അമ്മ സൂസന്നെ ടര്‍ക്വാട്ടെയുടെ മൊബൈല്‍ ഫോണ്‍ നിലത്തുവീണു. ഇതറിയാതെ സൂസന്നെ കാറിന്റെ ഡോര്‍ അടയ്ക്കുന്നുണ്ട്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. കത്രീനയുടെ വിവാഹത്തിനു ആരെയൊക്കെ ക്ഷണിക്കണമെന്നതിന്റെ കണക്ക് ഈ മൊബൈല്‍ ഫോണില്‍ ഉണ്ടാകുമെന്നാണ് പലരുടെയും കമന്റ്. ‘ഞാനാണേല്‍ ആ ഫോണ്‍ എടുത്ത് ഓടും’ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

ഡിസംബര്‍ രണ്ടാം വാരത്തിലാണ് കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം. രാജസ്ഥാനിലെ ആഡംബര ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍.

അനില മൂര്‍ത്തി

Recent Posts

അതേക്കുറിച്ചോര്‍ത്ത് ഭയപ്പെടാന്‍ താല്‍പര്യമില്ല; ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 hour ago

ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

1 hour ago

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

13 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

13 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago