Categories: Gossips

ആദ്യമായി നായകനായപ്പോള്‍ ദിലീപ് വാങ്ങിയത് പതിനായിരം രൂപ !

മലയാള സിനിമയില്‍ ജനപ്രിയ നായകനെന്ന വിളിപ്പേര് അരക്കിട്ടുറപ്പിച്ച നടനാണ് ദിലീപ്. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് വരുന്നത്. അതിനു മുന്‍പ് സംവിധായകന്‍ കമലിന്റെ സഹായിയായി ചില സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്.

കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്. കമലിന്റെ സഹസംവിധായകനായ ദിലീപിന് ആ സിനിമയില്‍ വര്‍ക്ക് ചെയ്തതിനു ലഭിച്ച പ്രതിഫലം വെറും ആയിരം രൂപയാണ്!

പിന്നീട് ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു.

Dileep

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളാകുകയായിരുന്നു ദിലീപ്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്. മൂന്ന് കോടിയിലേറെ പ്രതിഫലം പറ്റിയിരുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്.

മാനത്തെ കൊട്ടാരത്തിലേക്ക് ദിലീപ് എത്തുന്നത് മമ്മൂട്ടി വഴിയാണ്. മമ്മൂട്ടിക്കൊപ്പം സൈന്യത്തില്‍ ദിലീപ് അഭിനയിച്ചിരുന്നു. മാനത്തെ കൊട്ടാരത്തിന്റെ കഥ കേട്ട മമ്മൂട്ടി തിരക്കഥാകൃത്തിനോട് ദിലീപിനെ നായകനാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ദിലീപിന് നല്ല ഹ്യൂമര്‍സെന്‍സുണ്ടെന്നും മാനത്തെ കൊട്ടരത്തില്‍ നന്നായി അഭിനയിക്കാന്‍ ദിലീപിന് സാധിക്കുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago