Categories: Gossips

കത്രീന വിവാഹിതയാകുന്നത് കാണാന്‍ സല്‍മാന്‍ ഖാന്‍; 45 ഹോട്ടലുകള്‍ ബുക്ക് ചെയ്‌തു !

ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് വിവാഹിതയാകുന്നത് കാണാന്‍ സൂപ്പര്‍സ്റ്റാര്‍ സല്‍‌മാന്‍ ഖാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന വിവാഹച്ചടങ്ങില്‍ സല്‍മാന്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ഡിസംബര്‍ ഏഴാം തീയതി മുതല്‍ തന്നെ അതിഥികള്‍ എത്തിത്തുടങ്ങും. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്നോടിയായി 45 ഹോട്ടലുകളാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. രാജസ്ഥാനിലെ രത്തമ്പോരിലാണ് ഹോട്ടലുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്‌തിരിക്കുന്നത്.

Katrina Kaif

സല്‍മാന്‍ ഖാന്‍ മാത്രമല്ല, ഷാരുഖ് ഖാനും അതിഥികളുടെ പട്ടികയിലുണ്ട്. വിവിധ സിനിമാ ഇന്‍ഡസ്‌ട്രിയില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തും. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയോ ദുല്‍ക്കര്‍ സല്‍മാനോ പങ്കെടുക്കുമെന്നാണ് സൂചനകള്‍. ‘ബല്‍‌റാം വേഴ്‌സസ് താരാദാസ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന കൈഫ്. അന്നുമുതല്‍ കത്രീനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മുക്ക.

എന്നാല്‍ ഡിസംബര്‍ അഞ്ചാം തീയതി ‘സിബിഐ 5’ന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്യേണ്ടതിനാല്‍ മമ്മൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഒരു റിസോര്‍ട്ടാണ് വിവാഹത്തിന് വേദിയാകുന്നത്.

എമില്‍ ജോഷ്വ

Recent Posts

കറുത്ത പക്ഷികള്‍’യിലെ മല്ലി ഇന്ന് കാനഡയില്‍

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ…

4 hours ago

പ്രണവിന് പിറന്നാൾ; ആശംസകളുമായി മോഹൻലാലും വിസ്മയയും

നടൻ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി…

18 hours ago

ചുവന്ന സാരിയിൽ മനോഹരിയായി ശ്രുതി ഭദ്ര; പുതിയ ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ്…

19 hours ago

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

1 day ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

1 day ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

1 day ago