Categories: latest news

അജഗജാന്തരം ട്രെയ്‌ലര്‍ കാഴ്ചക്കാരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക്

തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ടിനു പാപ്പച്ചന്‍ ചിത്രം അജഗജാന്തരം എത്തുന്നു. ക്രിസ്മസ് റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ട്രെയ്‌ലറിന്റെ കാഴ്ചക്കാരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക് അടുക്കുന്നു.

ആന്റണി പെപ്പെ അടക്കമുള്ള യുവ താരങ്ങളുടെ മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്ലര്‍. അജഗജാന്തരം ഡിസംബര്‍ 23 നാണ് തിയറ്ററുകളിലെത്തുക. സിനിമയിലെ വീഡിയോ സോങ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു പൂരപ്പറമ്പില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. അടിമുടി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ട്രെയ്‌ലര്‍. പെപ്പെയ്ക്ക് പുറമേ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെല്ലസ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

ജിന്റോ ജോര്‍ജ്ജിന്റെ സിനിമാട്ടോഗ്രഫിയും ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും അജഗജാന്തരത്തെ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. മുഴുനീള ഫെസ്റ്റിവല്‍ ചിത്രമായി എത്തുന്ന അജഗജാന്തരത്തിന് യുവാക്കള്‍ക്കിടയില്‍ ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

മകനൊപ്പം ചിത്രങ്ങളുമായി അമല പോള്‍

മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

11 hours ago

മമ്മൂട്ടിയോടു കഥ പറഞ്ഞ് ജീത്തു ജോസഫ് !

മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…

1 day ago

മോഹന്‍ലാലും അജിത് കുമാറും ഒന്നിക്കുന്നു?

മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

2 days ago