Aishwarya Lekshmi
ഫുട്‌ബോള്‍ ഇതിഹാസം സത്യന്‍റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്‌ടന്‍’ മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. ജയസൂര്യയായിരുന്നു ആ ചിത്രത്തില്‍ നായകന്‍. ഇപ്പോഴിതാ, ‘ക്യാപ്‌ടന്‍’ എന്ന പേരില്‍ തമിഴില്‍ ഒരു സിനിമ വരുന്നു.
ഇത് ജയസൂര്യച്ചിത്രത്തിന്‍റെ റീമേക്ക് അല്ല. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറാണ്. ആര്യ നായകനാകുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്‌മിയാണ് നായിക. ‘ടെഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ ശക്‍തി സൌന്ദര്‍ രാജനാണ് സംവിധായകന്‍.
വിശാല്‍ നായകനായ ‘ആക്ഷന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ ഐശ്വര്യ ലക്‍ഷ്‌മിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു പ്രൊജക്‍ടാണ് ക്യാപ്‌ടന്‍. ഈ സിനിമയിലൂടെ തമിഴകത്ത് ചുവടുറപ്പിക്കാനാകുമെന്നാണ് ഐശ്വര്യ പ്രതീക്ഷിക്കുന്നത്. ധനുഷിനൊപ്പം ജഗമേ തന്തിരത്തില്‍ അഭിനയിച്ച ഐശ്വര്യ ഇപ്പോള്‍ മണിരത്‌നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
captain
ക്യാപ്‌ടനില്‍ സിമ്രാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആര്യയുടേതായി ഒടുവില്‍ റിലീസായ ചിത്രം ‘എനിമി’ ആയിരുന്നു. ആ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…