Categories: Videos

ഉത്‌സവരാത്രിയിലെ ചോരക്കളി; ‘അജഗജാന്തരം’ കിടിലന്‍ ട്രെയിലര്‍ !

പെപ്പെ വീണ്ടും കളത്തിലിറങ്ങുന്നു. ആന്‍റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന ‘അജഗജാന്തരം’ എന്ന ത്രില്ലര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസായി. ഒരു ഉത്‌സവരാത്രിയില്‍ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളുടെ ചിത്രീകരണമാണ് ഈ സിനിമ.

ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും വിജയ് സേതുപതിയും ഉള്‍പ്പടെയുള്ള താരങ്ങളുടെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.


പെപ്പെയെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, അര്‍ജ്ജുന്‍ അശോകന്‍, കിച്ചു ടെല്ലസ്, ജാഫര്‍ ഇടുക്കി, ലുക്‍മാന്‍ അവറാന്‍, രാജേഷ് ശര്‍മ, സുധി കോപ്പ, സാബുമോന്‍ തുടങ്ങിയവരും അജഗജാന്തരത്തില്‍ അഭിനയിച്ചിട്ടുണ്ട്. സില്‍‌വര്‍ ബേ സ്റ്റുഡിയോസാണ് നിര്‍മ്മാണം.

കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിന്‍റോ ജോസഫാണ് ക്യാമറ. വിതരണം സെന്‍‌ട്രല്‍ പിക്‍ചേഴ്‌സ്. ഡിസംബര്‍ 23ന് ഈ സിനിമ തിയേറ്ററുകളിലെത്തും.

എമില്‍ ജോഷ്വ

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago