ചൂട് കാലത്ത് എല്ലാവര്‍ക്കും ചൂട് എടുക്കുമെന്ന് നടി വീണ

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. 

ഇന്‍സ്റ്റഗ്രാമിലെ ‘ആസ്‌ക് മി എ ക്വസ്റ്റ്യന്‍’ വേളയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘നിങ്ങള്‍ വളരെ ഹോട്ടാണ്, എനിക്ക് ഇഷ്ടപ്പെട്ടു’ എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാം സന്ദേശമയച്ചത്.

ഇപ്പോള്‍ വേനല്‍ക്കാലം അല്ലേ എല്ലാവര്‍ക്കും ചൂട് തോന്നുമെന്നാണ് വീണ ഇതിനു കൊടുത്തിരിക്കുന്ന മറുപടി.

‘നിങ്ങള്‍ കന്യകയാണോ?’ (Are u Virgin) എന്ന ചോദ്യത്തിനും വീണ കലക്കന്‍ മറുപടിയാണ് കൊടുത്തത്. ഈ ചോദ്യത്തിനു രസകരമായ മറുപടിയാണ് താരം നല്‍കിയത്.

Are you Virgin എന്ന ചോദ്യത്തിനു ‘ഞാന്‍ വീണ’ (I Am Veena) എന്ന മറുപടിയാണ് താരം നല്‍കിയത്.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വമാണ് ഇപ്പോള്‍ വീണയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം.

Like & Share

screenima.com