2004 ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്.
പിന്നീട് 2007 ല്‍ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയില്‍ ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ചുകൊണ്ട് താരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു.
ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും ഒരു പോലെ മിന്നി തിളങ്ങുകയാണ് താരം.
2008 ല്‍ പുറത്തിറങ്ങിയ മുനിയാണ്ടി വിലങ്ങിയാല്‍ മൂന്രമാണ്ട് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് താരം തമിഴില്‍ അരങ്ങേറ്റം കുറിച്ചു.
2009 ല്‍ രാകേഷ് അടിക നായകനായി പുറത്തിറങ്ങിയ ജോസ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് താരം കന്നടയില്‍ അരങ്ങേറി.
പല ടെലിവിഷന്‍ പരിപാടികളില്‍ മത്സരാര്‍ത്ഥിയായും അവതാരകയായും ജഡ്ജിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.