ദുല്‍ഖറുമൊത്ത് സിനിമ ചെയ്യുമോ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

മകനും സൂപ്പര്‍ സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനുമൊപ്പം ഉടന്‍ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി.

രണ്ടും രണ്ട് വ്യക്തികളാണെന്നും അവസരം വന്നാല്‍ അതേ കുറിച്ചെല്ലാം ആലോചിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

‘ദുല്‍ഖറിനെ പോലെ എത്രയോ അഭിനേതാക്കളുണ്ട്. അവരുടെ കൂടെയെല്ലാം അഭിനയിക്കാന്‍ പറ്റുമോ? എല്ലാവരും വ്യക്തിഗത അഭിനേതാക്കളാണ്.

ദുല്‍ഖറുമായുള്ള സിനിമ പ്രതീക്ഷിക്കുകയും പ്രതീക്ഷിക്കാതിരിക്കുകയും വേണ്ട. അതൊക്കെ നടന്നാല്‍ നടക്കും

അതിനൊക്കെ വേണ്ടി ഇങ്ങനെ വെയ്റ്റ് ചെയ്യുകയൊന്നും വേണ്ട. രണ്ടും രണ്ട് ആള്‍ക്കാരല്ലേ.

ഒരു വീട്ടില്‍ ജീവിക്കുന്നു എന്നുവെച്ചിട്ട് അങ്ങനെ വേണമെന്നില്ല,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. അമല്‍ നീരദാണ് സംവിധാനം.

screenima.com

or visit us at

Like & Share