‘എങ്ങോട്ടാണ് പോകുന്നത് ! ക്യാമറ പൊക്കി പിടിക്ക്’; ചിത്രങ്ങള്‍ എടുക്കാന്‍ നോക്കിയ യുവാവിനോട് പ്രയാഗ (വീഡിയോ)

വസ്ത്ര ധാരണത്തിന്റെ പേരില്‍ സദാചാരവാദികള്‍ നിലവിട്ട് പരിഹസിക്കുന്ന താരമാണ് പ്രയാഗ മാര്‍ട്ടിന്‍.

തനിക്ക് കംഫര്‍ട്ട് ആയ വസ്ത്രങ്ങളാണ് താന്‍ ധരിക്കുന്നതെന്നും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പ്രയാഗ പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്.

എന്നിട്ടും താരത്തെ വിടാതെ പിടികൂടുകയാണ് പാപ്പരാസികള്‍.

മോശം രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് കണക്കിനു കൊടുക്കുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മോശം രീതിയില്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനോട് ഫോണും കൊണ്ട് എങ്ങോട്ടാണ് പോകുന്നതെന്നാണ് താരം ആദ്യം തമാശരൂപേണ ചോദിച്ചത്.

ഫോണ്‍ പൊക്കി പിടിക്കാനും പ്രയാഗ ഇയാളോട് ആവശ്യപ്പെട്ടു.

ചവിട്ടുപടികള്‍ കയറാന്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നവരോട് ആദ്യം കയറി പോകാനും പ്രയാഗ ആവശ്യപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രയാഗ വളരെ ബോള്‍ഡ് ആയാണ് പ്രതികൂല സാഹചര്യങ്ങളോട് പ്രതികരിക്കാറുള്ളത്.

തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

screenima.com

or visit us at

Like & Share