സദാചാരവാദിയുടെ കമന്റിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് നടി മാളവിക

സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് നടി മാളവിക മേനോന്‍.

 അഭിനേത്രി എന്നതിനൊപ്പം മികച്ച നര്‍ത്തകിയും മോഡലും കൂടിയാണ് താരം.

തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്ക് താഴെ പലരും മോശം കമന്റുകള്‍ പറയാറുണ്ട്.

അത്തരം കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് മാളവിക കൊടുക്കാറുള്ളത്.

തന്റെ വസ്ത്രധാരണത്തെ കുറിച്ച് മോശം കമന്റിട്ട ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മാളവിക.

യോഗ ചെയ്യുന്ന ചില ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് താഴെയാണ് മോശം കമന്റ് വന്നത്. 

 ‘ തനിക്ക് എന്തെങ്കിലും ധരിച്ചു കൂടെ, എന്തിനാണ് ഈ രീതിയിലുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്’ 

എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 

ഇതെല്ലാം കാണുന്ന കണ്ണിന്റെ കുഴപ്പമാണ് എന്നാണ് മാളവിക സദാചാര കമന്റിന് മറുപടി കൊടുത്തത്.

screenima.com

or visit us at

Like & Share