സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ ഹോട്ട് ചിത്രം.
തന്റെ പുതിയ സിനിമയായ ലൈഗറിന്റെ പോസ്റ്ററിലാണ് റോസാപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് വിജയ് നില്‍ക്കുന്നത്.
ഗ്ലൗസ് ധരിച്ച് റോസാപ്പൂക്കള്‍ കൊണ്ട് നഗ്‌നത മറച്ചുനില്‍ക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്.
സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിലെ വാചകം.
‘എന്റെ എല്ലാമെടുത്ത ചിത്രം. പ്രകടനപരമായും മാനസികമായും ശാരീരികമായും എനിക്ക് ഏറെ വെല്ലുവിളികള്‍ തന്ന വേഷം. ഞാന്‍ നിനക്ക് എല്ലാം തന്നു’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ചിരിക്കുന്നത്.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്.
ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിര്‍ണായകം എത്തുന്നത്.
ഇതിഹാസ ബോക്സിങ് താരം മൈക്ക് ടൈസണ്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.
or visit us at