എച്ച്.വിനോദിന്റെ സംവിധാനത്തില്‍ സൂപ്പര്‍താരം തല അജിത്ത് നായകനായ ‘വലിമൈ’ സൂപ്പര്‍ഹിറ്റിലേക്ക്. തലയുടെ പൂണ്ടുവിളയാട്ടമെന്നാണ് ‘വലിമൈ’ കണ്ടിറങ്ങിയ ആരാധകരുടെ അഭിപ്രായം. അടിമുടി അജിത്ത് ഷോ.
സ്‌ക്രീന്‍ പ്രസന്‍സില്‍ അജിത്തിനെ വെല്ലാന്‍ തെന്നിന്ത്യയില്‍ ആരുമില്ലെന്ന് തോന്നിപ്പോകുന്ന മാസ് സീനുകള്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശരാശരി അജിത്ത് ആരാധകര്‍ക്ക് വിഭാവ സമൃദ്ധമായ വിരുന്നാണ് വലിമൈ ഒരുക്കിവച്ചിരിക്കുന്നത്
രണ്ടാം പകുതിയിലാണ് സിനിമ കുറച്ച് പുറകോട്ട് പോയത്. ഫാമിലി ഇമോഷണല്‍ രംഗങ്ങള്‍ സിനിമയുടെ വേഗത കുറച്ചു. എങ്കിലും വലിമൈ ശരാശരിക്ക് മുകളിലുള്ള സിനിമാ അനുഭവമാകുന്നു.
തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട പല രംഗങ്ങളും വലിമൈയിലുണ്ട്. അജിത്ത് ചെയ്തിരിക്കുന്ന സാഹസിക രംഗങ്ങള്‍ തന്നെയാണ് അതില്‍ എടുത്തുപറയേണ്ടത്. നിരവ് ഷായുടെ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും സിനിമയെ കൂടുതല്‍ മികവുറ്റതാക്കി.
or visit us at