രണ്ട് ആത്മാക്കൾ…ഒരു ലക്ഷ്യം…വീണ്ടും വിവാഹിതയായി അമല പോൾ

തെന്നിന്ത്യൻ താര സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായി.

അടുത്ത സുഹൃത്ത് ജഗത് ദേശായിയാണ് അമലയുടെ പങ്കാളി.

ജഗത് തന്നെയാണ് കൊച്ചിയിൽവെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

താരത്തിന്റെ പിറന്നാൾ ദിനത്തിൽ ജഗദ് ദേശായി വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ വിവാഹത്തെക്കുറിച്ച് ഇരുവരും സൂചനകളൊന്നും നൽകിയിരുന്നില്ല.

ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിൽ എത്തിച്ചിരിക്കുന്നത്.

അമലയുടെയും ജഗത്തിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന്റെ ഭാഗമായത്.

അതേസമയം നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ഇണങ്ങുന്ന ചോക്കറും മോതിരവും കമ്മലുമാണ് അമല ധരിച്ചിരുന്നത്.

ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു ജ ഗത് ദേശായിയുടെ വേഷം.

ജഗദ് ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്.അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ല ജഗദ്ദിന്.

എന്നാൽ, ബിസിനസിൽ ജഗദ് വിജയമാണെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നത്.

അമലയ്ക്ക് മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് റേച്ചൽ പിറന്നാൾ ആശംസകൾ നേർന്നത്.

screenima.com

or visit us at

Like & Share