വൈറലായി ടോവിനോയുടെ വിവാഹ വാർഷിക പോസ്റ്റ്‌

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ള നടനാണ് ടോവിനോ തോമസ്.

മികച്ച സിനിമകളിലൂടെ കരിയറിന്റെ ഏറ്റവും പീക് ടൈമിലാണ് ടോവിനോ ഇപ്പോൾ നില്കുന്നത്.

ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമയിലെ അഭിനയത്തിന് ഏറ്റവും മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടോവിനോയെ തേടിയെത്തി.

ളരെ ശ്രദ്ധയോടെയാണ് തരാം തന്റെ കരിയറിലെ ഓരോ വേഷവും തിരഞ്ഞെടുക്കുന്നത്.

കരിയറിന് ഒപ്പം തന്നെ വ്യക്തിജീവിതത്തിനും കുടുംബ ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന ആളാണ് ടോവിനോ.

ഭാര്യ ലിഡിയക്കും രണ്ട് മക്കൾക്കും ഒപ്പം ഹാപ്പി ഫാമിലി മാനാണ് ടോവി.

സ്കൂൾ കാലഘട്ടത്തിൽ ആരംഭിച്ച ഇരുവരുടെയും പ്രണയം 2014 ൽ വിവാഹത്തിൽ എത്തി.

വിവാഹ വാർഷികമായ ഇന്നലെ ഇൻസ്റ്റഗ്രാം പേജിൽ ടോവിനോ പങ്കുവെച്ച പോസ്റ്റ്‌ വൈറലായിരുന്നു.

പ്രണയകാലം മുതൽ ഉള്ള ഇരുവരുടെയും ഫോട്ടോസ് കൊണ്ട് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഒന്നിൽ നിന്ന് നമ്മൾ നാലായി, ജോഡിയിൽ നിന്ന് നമ്മൾ ഒരു ടീം ആയി.

എന്റെ നിലനിൽപ്പിന്റെയും എല്ലാം സന്തോഷത്തിന്റെയും കാരണം ഇത് തന്നെയാണ് എന്നാണ് പോസ്റ്റിന് അടിയിൽ താരം കുറിച്ചത്.

മണിക്കൂറുകൾക്ക് ഉള്ളിൽ ലക്ഷകണക്കിന് ആരാധകരാണ് വീഡിയോ കണ്ടത്.

screenima.com

or visit us at

Like & Share