തനിക്കെതിരെ ആരോപണം ഉന്നയിച്ച നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു, ഇര താനാണെന്നും താരം
തനിക്കെതിരായ ബലാത്സംഗക്കേസ് വ്യാജമെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു.
ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരായ ആരോപണങ്ങള്‍ വിജയ് ബാബു നിരസിച്ചത്.
പരാതിക്കാരിയുടെ പേരും വിജയ് ബാബു പുറത്തുവിട്ടു.
പരാതിക്കാരിയായ പെണ്‍കുട്ടിയെ 2018 മുതല്‍ തനിക്ക് അറിയാമെന്നും ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ആ
കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഇവിടെ താനാണ് യഥാര്‍ഥത്തില്‍ ഇരയെന്നും പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പിന്നില്‍ ചില അട്ടകള്‍ ഉണ്ടെന്നും വിജയ് ബാബു പറയുന്നു.
തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്.
മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്.
ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു.
ഈ കേസില്‍ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു പറഞ്ഞു.
Burst
Like & Share
screenima.com
Learn more