കത്രീന കൈഫ് അല്ലേ ഇത് ! എന്തൊരു മാറ്റമെന്ന് ആരാധകര്‍
ബോളിവുഡ് സൂപ്പര്‍താരം കത്രീന കൈഫിന്റെ പുതിയ ലുക്ക് കണ്ട് അന്തംവിട്ട് ആരാധകര്‍.
താരത്തിന്റെ മുഖം ആകെ മാറിയതാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ കത്രീനയാണോ ഇത് എന്ന് ചോദിക്കാന്‍ തോന്നുന്ന തരത്തിലുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
മുഖത്ത് എന്തെങ്കിലും സര്‍ജറി ചെയ്തിട്ടുണ്ടോ എന്നാണ് ആരാധകരുടെ സംശയം.
ബോട്ടോക്സ് സര്‍ജറിക്ക് താരം വിധേയമായതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിന്റെ അനന്തരഫലമാണോ മുഖത്ത് കാണുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു.
താരത്തിന് എന്തെങ്കിലും അസുഖം വന്നതാണോ എന്നും സംശയമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നു കത്രീന.
ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഏകദേശം ഒരു മാസത്തോളമായി കത്രീന തന്റെ ചിത്രം ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെച്ചിട്ട്.
മേയ് 25 നാണ് കത്രീന ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
screenima.com
or visit us at
Like & Share
Learn more