പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പന്‍.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്.
ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
ഇപ്പോള്‍ ചില തറന്നു പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് താരം.
പൈസയില്ലെങ്കില്‍ ഒന്നുമില്ലെന്ന് ഞാന്‍ വളരെ അടുത്താണ് മനസിലാക്കിയത്.
ഞാനൊരു സാധാരണ പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
പലരും കൂടെ നില്‍ക്കുന്നത് എന്റെ കയ്യില്‍ കാശുള്ളതിനാലാണെന്നും സാനിയ പറഞ്ഞു.
or visit us at