മമ്മൂക്കയെ പോലെ ഒരു കൊച്ചിന്റെ മനസ്സുള്ള വേറൊരു നടന്‍ ഇല്ല

സിനിമ സെറ്റില്‍ എത്തിയാല്‍ മമ്മൂട്ടി പിടിവാശിക്കാരനും എടുത്തുച്ചാട്ടക്കാരനും ആണെന്നാണ് വര്‍ഷങ്ങളായി മലയാളി കേള്‍ക്കുന്ന ഗോസിപ്പ്. 

എന്നാല്‍ അങ്ങനെയല്ലെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്.

മമ്മൂട്ടിക്ക് ഒരു കൊച്ചിന്റെ മനസ്സാണെന്നാണ് നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നത്.

മമ്മൂക്കയെ പോലെ ഒരു കൊച്ചിന്റെ മനസ്സുള്ള വേറൊരു ആര്‍ട്ടിസ്റ്റ് സിനിമയില്‍ ഇല്ല. ഒരു കൊച്ച് എന്തെങ്കിലും സാധനം വേണമെന്ന് പറഞ്ഞ് വാശിപിടിക്കും.

അപ്പോഴേ ഉള്ളൂ. അതുപോലെയാണ് മമ്മൂക്ക. നമ്മുടെ അടുത്തൊന്നും ഒരു പ്രശ്‌നവും ഇല്ല

 നമുക്ക് അറിയാം അത് മമ്മൂക്കയുടെ ഒരു ചാട്ടമാണെന്ന്. അത് ആ നേരത്തേക്കേ ഉള്ളൂ

പുള്ളി സെറ്റില്‍ വന്നാല്‍ അദ്ദേഹത്തിന്റെ കാര്യം നോക്കി പോകത്തേയുള്ളൂ.

പുള്ളി എടുത്തുച്ചാടിയാലും എന്തെങ്കിലും കാരണമുണ്ടാകും.

screenima.com

or visit us at

Like & Share