‘കോണ്ടം ഉണ്ട്, രാത്രി വരുമോ’; നടി അമേയയുടെ ചിത്രത്തിനു അശ്ലീല കമന്റ്, വായടപ്പിച്ച് താരം
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് അമേയ മാത്യു.
ആരാധകര്‍ക്കായി തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ അടക്കം അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
എന്നാല്‍, പല ചിത്രങ്ങള്‍ക്ക് താഴേയും സദാചാരവാദികളും ഞരമ്പന്മാരും അശ്ലീല കമന്റുകള്‍ ഇടാറുമുണ്ട്.
അങ്ങനെ അശ്ലീല കമന്റിട്ട ആള്‍ക്ക് ഇത്തവണ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 5 ലക്ഷം ഫോളോവേഴ്സ് ആയതില്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് അമേയ ഒരു പോസ്റ്റ് ഇട്ടിരുന്നു.
ഷോര്‍ട്ട്സും സ്പഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
അഞ്ഞൂറാന് എന്ന ടൈറ്റിലോടെയാണ് താരം ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്.
ഇതിന് താഴെ ‘കോണ്ടം ഉണ്ട്. ഒരു രാത്രി വരാമോ’ എന്നാണ് ഒരു ഞരമ്പന് കമന്റിട്ടത്.
ഉടന്‍ തന്നെ താരത്തിന്റെ കലക്കന്‍ മറുപടിയെത്തി. ‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍’ എന്നാണ് താരത്തിന്റെ കമന്റ്.
‘സ്വന്തമായിട്ട് ഐഡി പോലുമില്ല, വെറുതെ അപ്പനെ വിളിപ്പിക്കാനായിട്ട്’ എന്നും അമേയ പറഞ്ഞു.
or visit us at