മുടി പോയപ്പോള്‍ എന്നോട് ഇഷ്ടം കുറഞ്ഞെന്ന് പറഞ്ഞ അമ്മമാരുണ്ട്; കാവ്യ മാധവന്റെ വാക്കുകള്‍
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായിക നടിയായി ശ്രദ്ധിക്കപ്പെട്ട താരമാണ് കാവ്യ മാധവന്‍.
പിന്നീട് ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു.
കാവ്യയുടെ മലയാളി തനിമയാണ് ഒരു കാലത്ത് ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
മുട്ടോളം നീട്ടി വളര്‍ത്തിയ കാവ്യയുടെ മുടിക്ക് സ്ത്രീകള്‍ക്കിടയില്‍ വലിയ ആരാധകരുണ്ടായിരുന്നു.
പിന്നീട് തന്റെ മുടിയൊക്കെ കൊഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് തന്നോട് ഇഷ്ടം കുറഞ്ഞതെന്നും കാവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘അമ്മമാരൊക്കെ മുടിയെ കുറിച്ച് ചോദിക്കും. ‘മുടി പോയതോടെ ഐശ്വര്യം പോയി ട്ടോ’,
‘മുടി പോയതോടെ ഞങ്ങള്‍ക്ക് ഇഷ്ടം പോയി’ എന്നൊക്കെ അമ്മമാര്‍ അടുത്ത് വന്ന് പറയും.
എന്താ ചെയ്യാ? നമ്മള്‍ വേണമെന്ന് വെച്ച് മുടി വെട്ടി കളഞ്ഞതൊന്നും അല്ലല്ലോ
മുടി പോയപ്പോള്‍ അത് ഇത്തിരി ഭംഗിയായി കിടക്കട്ടെ എന്ന് കരുതി വെട്ടിയതാ.
ഒന്നുമില്ലാത്ത കോലമായി കിടക്കുന്നതിനേക്കാള്‍ നല്ലതല്ലേ എന്നു കരുതി വെട്ടിയതാണ്,’ കാവ്യ പറഞ്ഞു.
Like & Share
screenima.com
Learn More