നല്ല കാശ് കിട്ടുന്നതുകൊണ്ട് മാത്രം അഭിനയിച്ച സിനിമകളുണ്ട്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റിയന്‍.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ മഡോണ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഇഷ്ടപ്പെടാത്ത പല സിനിമകളിലും നല്ല കാശ് കിട്ടും എന്നുള്ളതുകൊണ്ട് അഭിനയിച്ചിട്ടുണ്ട് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

അഭിനയലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും മഡോണ ഏറെ സജീവമാണ്.

എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

പ്രേമത്തിനുശേഷം 2016 ല്‍ തമിഴില്‍ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.

1992 മേയ് 19 നാണ് മഡോണയുടെ ജനനം.

താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം.

Burst

Like & Share

screenima.com