അന്ന് മോഹന്‍ലാലിന്റെ മകള്‍, ഇന്ന് ബിഗ് ബോസ് ഹൗസില്‍; ഞെട്ടിക്കാന്‍ ധന്യ മേരി വര്‍ഗ്ഗീസ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വലിയ പ്രതീക്ഷകളോടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് മത്സരാര്‍ഥിയായി .
വ്യത്യസ്ത നിലപാടുകളുള്ള മത്സരാര്‍ഥികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ബിഗ് ബോസ് വീട് ആവേശ പോരാട്ടത്തിന്റെ ഇടമായി മാറും.
അതില്‍ തന്നെ പ്രേക്ഷകര്‍ ഏറെ കാര്യമായി ഉറ്റുനോക്കുന്ന മത്സരാര്‍ഥിയാണ് ധന്യ.
ബിഗ് ബോസ് ഷോയുടെ അവതാരകനായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായി ധന്യക്ക് നേരത്തെ ബന്ധമുണ്ട്.
ആ അടുപ്പം സിനിമയിലൂടെയാണ്. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി ധന്യ വേഷമിട്ടിട്ടുണ്ട്.
ആ സിനിമയ്ക്ക് ശേഷം തന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാം അറിഞ്ഞു എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിലും നില്‍ക്കാനാണ് ആഗ്രഹമെന്നും അതുതന്നെയാണ് ഭര്‍ത്താവ് തന്നോട് പറഞ്ഞതെന്നും ധന്യ പറയുന്നു.
screenima.com
or visit us at
Like & Share
Learn more