നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം താന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് നവ്യ നായര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം താന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്ന് നവ്യ നായര്‍

 ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ.

താന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണെന്നും നവ്യ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം കാര്യങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി

യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു

ഇതൊക്കെ ഒരു ഭീരുത്വം ആണെങ്കില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണെന്നും നവ്യ പറഞ്ഞു.

‘അതിജീവിതയ്ക്ക് ഒപ്പമാണ് ഞാന്‍. ഒരു അക്രമ സംഭവം അറിയുമ്പോള്‍ അതിനോട് പ്രതികരിക്കുന്നു, ഒരു പോസ്റ്റ് ഇടുന്നു

 പത്രത്തില്‍ ഇത് വീണ്ടും കാണുമ്പോഴാണ് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ ഒരു മെസേജ് അയക്കും. അവളാണ് അനുഭവിച്ചത്.

നടിയായ അതിജീവിതക്കൊപ്പം മാത്രമല്ല, സാധാരണക്കാരിയായ ഏത് അതിജീവിതയ്ക്ക് ഒപ്പവുമാണ്. അവരെ ബഹുമാനിക്കുന്നു,’ നവ്യ നായര്‍ പറഞ്ഞു.

screenima.com

or visit us at

Like & Share