സംയുക്ത ആളാകെ മാറി; ബാല്‍ക്കണിയില്‍ നിന്ന് കിടിലന്‍ ചിത്രങ്ങളുമായി താരം

ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോന്‍.

മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സംയുക്ത തിളങ്ങി.

സോഷ്യല്‍ മീഡിയയിലും സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

 പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പാലക്കാട് സ്വദേശിനിയായ സംയുക്ത ഇപ്പോള്‍ തന്റെ കുട്ടികാലം ഓര്‍മ്മകള്‍ ഒന്നുകൂടി   

ഓര്‍ത്തെടുത്ത് പുതിയ ഫോട്ടോസിനോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുകയാണ്

”ഓരോ മഴയും ഓരോ പാട്ടാണ്. പക്ഷേ, പാലക്കാട്ടെ കുട്ടിക്കാലം മുതലുള്ള ഓര്‍മ്മകളുമായി ഒന്നും പൊരുത്തപ്പെടുന്നില്ല. 

ദി പെട്രിചോര്‍ (മണ്ണില്‍ മഴച്ചാറ്റലാല്‍ ഉണ്ടാകുന്ന ഗന്ധം) – അത് ഇന്നും എന്നില്‍ നിലനില്‍ക്കുന്നു.

 ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സില്‍ അരുന്ധതി റോയ്, വിശദമായി വിവരിച്ചതുപോലെ, 

 ആരെങ്കിലും ചിറ്റൂരിനെ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..”, 

സംയുക്ത ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു. 

 സംയുക്തയുടെ അരികില്‍ അവരുടെ വളര്‍ത്തു നായയും ഒപ്പമുണ്ട്.

screenima.com

or visit us at

Like & Share