ശരത് കുമാറിനെ പങ്കാളിയാക്കി താരം, നടി രാധികയുടെ ജീവിതം
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് രാധിക.
മലയാളം, തെലുങ്ക്, മലയാളം സിനിമകളിലായി രാധിക മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1978 ലാണ് രാധികയുടെ സിനിമ അരങ്ങേറ്റം.
മകന്‍ എന്റെ മകന്‍, കൂടും തേടി, അര്‍ത്ഥന, രാമലീല, ഇട്ടിമാണി എന്നിവയാണ് രാധിക അഭിനയിച്ചവയില്‍ ശ്രദ്ധേയമായ മലയാളം സിനിമകള്‍.
നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ രാധികയ്ക്ക് ഇനിയും താല്‍പര്യമുണ്ട്.
നടന്‍ പ്രതാപ് പോത്തനെയാണ് രാധിക ആദ്യം വിവാഹം കഴിച്ചത്. 1985 ലായിരുന്നു വിവാഹം.
എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും പിരിഞ്ഞു
പിന്നീട് 1990 ല്‍ റിച്ചാര്‍ഡ് ഹാര്‍ഡിയെ താരം വിവാഹം കഴിച്ചു. ആ ബന്ധവും രണ്ട് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്.
അതിനുശേഷം 2001 ലാണ് നടന്‍ ശരത് കുമാറിനെ രാധിക വിവാഹം കഴിച്ചത്.
or visit us at