ഡേര്‍ട്ടി പിക്ചറില്‍ കങ്കണ അഭിനയിക്കാതിരുന്നത് ഇക്കാരണത്താല്‍
വിദ്യ ബാലന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഡേര്‍ട്ടി പിക്ചര്‍.
നടി സില്‍ക് സ്മിതയുടെ ജീവിതമാണ് ഡേര്‍ട്ടി പിക്ചറില്‍ പ്രതിപാദിച്ചിരിക്കുന്നത്.
എന്നാല്‍, മറ്റൊരു പ്രമുഖ നടിയെയാണ് ഡേര്‍ട്ടി പിക്ചറില്‍ വിദ്യ ബാലന് പകരം ആദ്യം ആലോചിച്ചിരുന്നത്.
സിനിമാ തിരക്കുകള്‍ കാരണം ആ നടി ഇതില്‍ നിന്നു പിന്മാറുകയായിരുന്നു.
ഡേര്‍ട്ടി പിക്ചറില്‍ സില്‍ക് സ്മിതയുടെ ജീവിതം അഭിനയിക്കാന്‍ സംവിധായകന്‍ ആദ്യം തീരുമാനിച്ചത് കങ്കണ റണാവത്തിനെയാണ്.
സിനിമയുടെ കഥ കേട്ട ശേഷം കങ്കണ ‘നോ’ പറയുകയായിരുന്നു
ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനുള്ള മടി കാരണമാണ് കങ്കണ ഡേര്‍ട്ടി പിക്ചറില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡേര്‍ട്ടി പിക്ചര്‍ വേണ്ടന്നുവച്ച ശേഷം ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിച്ചത്.
ഡേര്‍ട്ടി പിക്ചറിലെ വിദ്യ ബാലന്റെ പ്രകടനം അവിസ്മരണീയമായിരുന്നു.
screenima.com
or visit us at
Like & Share
Learn more