പിഎസ് 2ലെ ആ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം. 

കാത്തിരിപ്പ് വെറുതെയായില്ലായെന്ന അഭിപ്രയമാണ് സിനിമ കണ്ടെവരെല്ലാം പറയുന്നത്. 

ഇതിനിടയിലാണ് ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. 

ഇതിനിടയിലാണ് ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. 

ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്. 

വാസിഫുദ്ദീന്റെ പിതാവും അമ്മാവനും ചേർന്ന് ആലപിച്ച ശിവസ്തുതി അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് ഗായകന്റെ അവകാശവാദം. 

ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിന്‍റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

 മദ്രാസ് ടാക്കീസും എ ആര്‍ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ, വാസിഫുദ്ദീന്‍റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. 

Like & Share

screenima.com