സീരീയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക.
ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു.
സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.
ഇപ്പോള്‍ ചതുരത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസ് തുറന്നിരിക്കുകയാണ് സ്വാസിക. ചിത്രത്തില്‍ കൂടുതല്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടായിരുന്നു.
അത് രണ്ടു താരങ്ങളുടെയും കംഫര്‍ട്ട് നോക്കിയിട്ടാണ് ആ ഒരു സീന്‍ കൊറിയോഗ്രാഫി ചെയ്തത്.
അധികം ആളുകള്‍ ഒന്നും നിക്കണ്ട എന്നാണെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് ഡയറക്ടര്‍ പറയും എന്നും സ്വാസിക പറയുന്നു.
മറ്റേതൊരു സീന്‍ ചെയ്യുന്നത് പോലെയാണ് ഇന്റിമേറ്റ് സീനും.
ഒരു ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ആണെങ്കിലും സോങ് എടുക്കുകയാണെങ്കിലും ഒക്കെ സംവിധായകന്‍ ഒരു കൊറിയോ ചെയ്യുമല്ലോ.
അതുപോലെയാണ് ഇതിലും. എല്ലാം മറന്നാണ് താന്‍ ആ സിനിമ ചെയ്തത് എന്നും സ്വാസിക പറയുന്നു.
or visit us at