സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിവു മാത്രം പോര: വിന്‍സി

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍ലി അലോഷ്യസ്.

വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്.

ഉടന്‍ തന്നെ സിനിമയിലും സജീവമായി.

കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ കഴിവ് മാത്രം പേരെന്ന് വൈകിയാണ് ഞാന്‍ തിരിച്ചറിഞ്ഞത്.

എന്റെ തടിയായിരുന്നു പ്രശ്‌നം. ജനഗണമനയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴും തടി നോക്കണം എന്ന് പറഞ്ഞു.

എന്നാല്‍ ഒരു മാലാഖയായി ജീവിതത്തിലേക്ക് കടന്നു വന്നത് സുപ്രിയ ചേച്ചിയാണ്.

തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു.

അതോടെ ആ റോള്‍ ഓക്കെയായി എന്നാണ് വിന്‍സി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

screenima.com

or visit us at

Like & Share