ജാതകത്തില്‍ വിശ്വാസമുണ്ട്; അതില്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്ന് സ്വാസിക
സീരിയലിലായായും സിനിമയിലായായും തന്റേതായ ഇടം നേടിയെടുത്ത നടിയാണ് സ്വാസിക
പുതിയ ചിത്രമായ ചതുരത്തിലൂടെ സിനിമയിലെ തന്റെ സാന്നിധ്യം താരം ഉറപ്പിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ജാതകത്തില്‍ തനിക്കുള്ള വിശ്വാസമാണ് സ്വാസിക വ്യക്തമാക്കിയിരിക്കുന്നത്
ജാതിയില്‍ തനിക്ക് ഒട്ടും വിശ്വാസം ഇല്ലെങ്കിലും ജാതകത്തില്‍ തനിക്ക് വിശ്വാസം ഉണ്ട് എന്നാണ് താരം പറയുന്നത്.
തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. ഞാന്‍ തുടക്കത്തില്‍ സിനിമയിലും സീരിയലിലും ശോഭിക്കില്ല.
ഇരുപത്തിയെട്ട് വയസിന് ശേഷമേ അതുണ്ടാവൂ എന്ന് എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്
അതുപോലെ തന്നെ വന്നത് കൊണ്ട് ഞാനത് വിശ്വസിക്കുന്നു
എന്നാല്‍ മറ്റുള്ളവരോട് ജാതകം നോക്കി വിവാഹം കഴിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ല എന്നും സ്വാസിക പറഞ്ഞു