എഴുന്നേറ്റ് നിന്ന ശ്രീനിധിയെ മൈന്‍ഡ് ചെയ്യാതെ സുപ്രിയ മേനോന്‍, യാഷിന് കൈ കൊടുത്ത് കെട്ടിപ്പിടിച്ചു;
കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.
സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി സൂപ്പര്‍ഹീറോ യാഷ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.
കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ യാഷ് കെജിഎഫിനെ കുറിച്ച് സംസാരിച്ചു.
വേദിയിലേക്ക് സുപ്രിയ മേനോന്‍ കയറിവരുന്നതും യാഷിന് കൈ കൊടുത്ത് ആലിംഗനം ചെയ്യുന്നതുമായ രംഗങ്ങളാണ് ഇത്.
സുപ്രിയ വേദിയിലേക്ക് കയറി വരുമ്പോള്‍ നടി ശ്രീനിധി താനിരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് നിന്ന് സുപ്രിയയെ സ്വീകരിക്കാന്‍ നോക്കുന്നുണ്ട്.
എന്നാല്‍ ശ്രീനിധിയെ സുപ്രിയ മൈന്‍ഡ് ചെയ്യുന്നില്ല.
ശ്രീനിധിയോട് സുപ്രിയ ചെയ്തത് ശരിയായില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
or visit us at