മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്
മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കില്‍ എത്തുന്ന ചിത്രമെന്നാണ് മോണ്‍സ്റ്ററിനെ കുറിച്ച് അണിയറപ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം
മോഹന്‍ലാലിന്റെ അടുത്ത റിലീസ് മോണ്‍സ്റ്റര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്
എന്നാല്‍, മോണ്‍സ്റ്റര്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ ഏപ്രിലില്‍ റിലീസ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം
ഏപ്രില്‍ അവസാനത്തോടെ മാത്രമേ മോണ്‍സ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുകയുള്ളൂ എന്ന് വൈശാഖ് പറഞ്ഞു.
അതിനുശേഷമേ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ
ഡിസ്നി ഹോട്ട് സ്റ്റാറിന് ചിത്രം വിറ്റു പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് സംവിധായകന്‍ വൈശാഖ് മോണ്‍സ്റ്റര്‍ ഒരുക്കുന്നത്
or visit us at