‘ഇപ്പോഴും ഒരു മാറ്റവുമില്ല’; സാരിയില്‍ തിളങ്ങി ദിവ്യ ഉണ്ണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി.

അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.

ദിവ്യ ഉണ്ണിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഗോള്‍ഡന്‍ സോഫ്റ്റ് സില്‍ക്ക് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

1981 സെപ്റ്റംബര്‍ 2 നാണ് ദിവ്യ ഉണ്ണിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ് കഴിഞ്ഞു.

എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും. കൊച്ചിയിലാണ് താരത്തിന്റെ ജനനം.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. 

1996 ല്‍ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്.

screenima.com

or visit us at

Like & Share