നിറവയറുമായി സോനം കപൂർ; ഫൊട്ടോഷൂട്ട് വൈറൽ
മറ്റൊരു കുഞ്ഞിക്കാലിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ലോകം.
കപൂർ താര കുടുംബത്തിലേക്കാണ് ഒരു അതിഥികൂടി എത്തുന്നത്.
വേറാരുമല്ല അനിൽ കപൂറിന്റെ മകൾ സോനം കപൂറാണ് ഇപ്പോൾ നിറവയറിലുള്ളത്.
സോനത്തിന്റെ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ആഘോഷമാക്കുകയാണ് ആരാധകർ.
നിറവയറുമായി വെള്ള ഡ്രെസിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് താരത്തിന്റെ ജീവിത പങ്കാളി.
കപൂർ കുടുംബത്തിൽ നിന്ന് എത്തിയതാണെങ്കിലും ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സോനം കപൂർ.
2007ൽ സാവരിയ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തുന്നത്.
screenima.com
or visit us at
Like & Share
Learn more