ഒരാള്‍ പിന്നാലെ നടക്കുന്നു, ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് പേടിയുണ്ട്: ഗായത്രി സുരേഷ്

തന്റെ പിന്നാലെ പ്രണയമാണെന്ന് പറഞ്ഞ് ഒരാള്‍ കൂടിയിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്.

കുറേ നാളുകളായി ഒരാള്‍ തന്റെ പിന്നാലെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്നുണ്ടെന്നും പ്രണയം നിരസിച്ചെന്നും

പറഞ്ഞ് ആസിഡ് ആക്രമണം ഉണ്ടാകുമോ എന്നുവരെ തനിക്ക് പേടിയുണ്ടെന്നും ഗായത്രി പറഞ്ഞു

കുറേ നാളുകളായിട്ട് എന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടായിരുന്നു. 

എന്റെ ഫ്ളാറ്റിന്റെ താഴെ വന്ന് നില്‍ക്കുകയും ബെല്‍ അടിക്കുകയും ചെയ്യും. 

ഞാന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നില്‍ക്കും. അച്ഛന്‍ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു.

അമ്പലത്തില്‍ പോയാല്‍ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല.

ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്.

screenima.com

or visit us at

Like & Share