അതീവ ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ശോഭിത.
മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശോഭിത ദുലിപാല.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ശോഭിത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ചർച്ചയാവുകയാണ്.
സാരിയിൽ കിടിലൻ ലുക്കിലുള് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ആന്ധ്രപ്രദേശ് സ്വദേശിനിയായ ശോഭിത മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
2013 ഫെമിന മിസ് ഇന്ത്യ എർത് ടൈറ്റിൽ വിന്നറായിരുന്നു.
നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ താരത്തിന്റെ അഭിനയ ജീവിതത്തിലെ പുതിയ കാൽവയ്പ്പായി.
2016 പുറത്തിറങ്ങിയ രാമൻ രാഘവ് 2.0 ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
മലയാളത്തിൽ മൂത്തോനിലെയും കുറുപ്പിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു.
പൊന്നിയൻ സെൽവനിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
or visit us at